മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ കർഷക ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സി .കെ . രത്നവല്ലി ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ചെയർപേഴ്സൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അധ്യക്ഷനായി. വികസന കാര്യ സ്റ്റാൻസിങ് കമ്മിറ്റി ചെയർപെഴ്സൻ ലേഖ രാജീവൻ, പൊതുമരാമരാമത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ, പി.വി. ജോർജ് , പാത്തുമ്മ ,കൃഷി ഓഫീസർ ആര്യ , വിപിൻ വേണുഗോപാൽ, വി. ആർ. പ്രവീജ്, അബ്ദുൾ ആസിഫ്,കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പി.എം. ബെന്നി തുടങ്ങിയവർ സംസാരിച്ചു. വിവിധ വാർഡുകളിൽ നിന്നുള്ള കർഷകരെ ചടങ്ങിൽ ആദരിച്ചു.