Listen live radio

ആശ്വാസ വാര്‍ത്ത, കോവിഡ് 19: രാജ്യത്ത് രോഗമുക്തരുടെ എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും തമ്മിലുള്ള അന്തരം 16 ലക്ഷം കടന്നു

after post image
0

- Advertisement -

ഡല്‍ഹി: കൂടുതല്‍ പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ കോവിഡ് 19 മുക്തരുടെ എണ്ണം ഇന്നത്തെ കണക്കനുസരിച്ച് 23 ലക്ഷം കവിഞ്ഞു. ഊര്‍ജ്ജിത പരിശോധനയും നിരീക്ഷണവും ഫലപ്രദമായ ചികിത്സയും 23,38,035 പേര്‍ക്കാണ് രോഗമുക്തി സമ്മാനിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57,469 പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തരായത്. ഇതോടെ രാജ്യത്തെ കോവിഡ് 19 മുക്തി നിരക്ക് 75% പിന്നിട്ടു (75.27%). കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുകയാണ്.
ചികിത്സയിലുള്ളവരേക്കാള്‍ (7,10,771) 16 ലക്ഷത്തിലധികം (16,27,264) പേരാണ് രാജ്യത്ത് രോഗമുക്തരായിട്ടുള്ളത്. ആകെ രോഗബാധിതരുടെ 22.88% മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മരണനിരക്ക് 1.85 ശതമാനമായി കുറഞ്ഞു.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ന്യൂഡല്‍ഹി എയിംസ് നടത്തുന്ന ‘നാഷണല്‍ ഇ-ഐസിയു ഓണ്‍ കോവിഡ് -19 മാനേജ്മെന്റ്’ പരിപാടി രോഗമുക്തി വര്‍ധിക്കുന്നതിലും മരണനിരക്കു കുറയുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആഴ്ചയില്‍ രണ്ടുതവണയാണ് (ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും) നാഷണല്‍ ഇ-ഐസിയു നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് ആശുപത്രികളിലെ ഐസിയു ഡോക്ടര്‍മാര്‍ക്കുള്ള സംശയനിവാരണവും വരുത്തുന്നു. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ 117 ആശുപത്രികളെ ഉള്‍ക്കൊള്ളിച്ച് ഇതുവരെ 14 നാഷണല്‍ ഇ-ഐസിയു സംഘടിപ്പിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.