Listen live radio

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിലൊരാൾ

after post image
0

- Advertisement -

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചു. 2011ൽ ടെസ്റ്റിൽനിന്നും 2019ൽ ഏകദിനത്തിൽനിന്നും മലിംഗ വിരമിച്ചിരുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്നു. അടുത്ത സീസണിൽ താരം കളത്തിലുണ്ടാകില്ല.

സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറായ അദ്ദേഹം വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്റെ പേരിൽ വളരെയധികം പ്രസിദ്ധനാണ്. ഒരു ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായ 4 പന്തുകളിൽ വിക്കറ്റ് നേടുകയെന്ന അപൂർവ നേട്ടത്തിന് ഉടമയാണ് അദ്ദേഹം. 2011 ഏപ്രിലിൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഐ.പി.എൽ ട്വന്റി ട്വന്റി ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയാണ് ലസിത് മലിംഗ കളിക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ പ്രധാന ഫാസ്റ്റ് ബൗളർ ആണ് മലിംഗ.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളാണ്. ആക്ഷൻ കൊണ്ടും ശ്രദ്ധേയമായ മലിംഗയുടെ യോർക്കറുകൾ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചിരുന്നു. ട്വന്റി20 ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് മുപ്പത്തെട്ടുകാരൻ. 295 മത്സരങ്ങളിൽ 390 വിക്കറ്റെടുത്തു. 19.68 ആയിരുന്നു ബൗളിങ് ശരാശരി.

രാജ്യാന്തര ട്വന്റി20യിൽ 83 മത്സരങ്ങളിൽ 107 വിക്കറ്റ് നേടിയിട്ടുണ്ട്. 2014ലെ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ചു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പം അഞ്ചു കിരീടങ്ങളിൽ പങ്കാളിയായി. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു അവസാന രാജ്യാന്തര മത്സരം. സോഷ്യൽ മീഡിയയിലൂടെയാണ് മലിംഗ വിരമിക്കൽ പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.