Listen live radio
- Advertisement -
സിനിമയേക്കാൾ യാത്രകളെ പ്രണയിക്കുന്നവരാണ് മോഹൻലാലിൻറെ മക്കളായ പ്രണവും വിസ്മയയും. ഇരുവരും സുഹൃത്തുക്കൾക്കൊപ്പം എപ്പോഴും യാത്രകളിലാണ്. ഇപ്പോഴിതാ ഒരു നീണ്ട അവധിക്കാലം മണാലിയിൽ ചെലവഴിക്കുകയാണ് ഇരുവരും. പ്രിയദർശന്റെയും ലിസിയുടെയും മകൻ സിദ്ധാർത്ഥിന്റെയും സുഹൃത്തുക്കളുടെയും ചിത്രവും വിസ്മയ പങ്കുവെക്കുന്നുണ്ട്.
ഇവരിത്ര സിംപിൾ ആണോ എന്ന് പലറം ചോദിക്കുന്ന ഒരു ചോദ്യമാണ്. ഇരുവരുടെയും മണാലിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കൊണ്ടിരിക്കുകയാണ്.
‘അത്ര തണുപ്പില്ലെങ്കിൽ ഞാൻ ഇവിടെ കൂടുതൽ നേരം നിൽക്കുമായിരുന്നു. മനോഹരമായ സ്ഥലങ്ങൾ, മനോഹരമായ ആളുകൾ, മനോഹരമായ നായ്ക്കുട്ടികൾ, മികച്ച ചായ,’ മണാലിയിൽ നിന്നുള്ള പുതിയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് വിസ്മയ കുറിച്ചു.
ട്രക്കിങ്ങിന്റെയും മലനിരകളിലെ ടെൻറ്റ് കെട്ടിയുള്ള താമസത്തിന്റെയുമെല്ലാം ചിത്രങ്ങൾ വിസ്മയ പങ്കുവെച്ചിട്ടുണ്ട്. സിനിമാതാരങ്ങളുടെ മക്കൾ പൊതുവെ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് അഭിനയലോകത്തേക്ക് എത്തുന്നത് പതിവാണ്.