Listen live radio

പിഎസ്ജിയിലെ താളപ്പിഴകൾ തുടരുന്നു, പരിക്കിന്റെ പിടിയിൽ മെസി; മാഞ്ചസ്റ്റർ സിറ്റിക്കെതിരായ വമ്ബൻ പോരും നഷ്ടമാവും

after post image
0

- Advertisement -

പാരിസ്: പിഎസ്ജിയിൽ താളം കണ്ടെത്താൻ പ്രയാസപ്പെടുന്നതിന് പിന്നാലെ പരിക്കിന്റെ പിടിയിലേക്ക് വീണ് മെസി. ഇടത് കാൽമുട്ടിലെ പരിക്കിനെ തുടർന്ന് മെസിക്ക് അടുത്ത ആഴ്ച നടക്കുന്ന ചാമ്ബ്യൻസ് ലീഗിലെ പിഎസ്ജിയുടെ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരവും നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ.

ലയോണിന് എതിരായ കളിയിൽ തന്നെ പിൻവലിക്കാനുള്ള പൊച്ചെറ്റിനോയുടെ തീരുമാനത്തിൽ അതൃപ്തനായാണ് മെസിയെ കാണാനായത്. എന്നാൽ മെസിയുടെ ഇടത് കാൽമുട്ടിലെ പരിക്കിനെ തുടർന്നാണ് പിൻവലിച്ചത് എന്ന് പൊച്ചെറ്റിനോ പറഞ്ഞിരുന്നു.

മെസിയുടെ ഇടത് കാൽമുട്ടിലെ പരിക്ക് സ്‌കാനിങ്ങിൽ വ്യക്തമായതോടെയാണ് പിഎസ്ജിയുടെ അടുത്ത ചാമ്ബ്യൻസ് ലീഗ് മത്സരം ഉൾപ്പെടെ സൂപ്പർ താരത്തിന് നഷ്ടമാവും എന്ന് വ്യക്തമാകുന്നത്. സെപ്തംബർ 29നാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരം. തന്റെ പുതിയ ക്ലബായ പിഎസ്ജിക്ക് വേണ്ടി 3 മത്സരങ്ങളാണ് മെസി ഇതുവരെ കളിച്ചത്. എന്നാൽ മൂന്നിലും ഗോൾ വല കുലുക്കാനോ അസിസ്റ്റ് നൽകാനോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് കളിയിലും മെസിയുടെ ഗോൾ ശ്രമം പോസ്റ്റിൽ ഇടിച്ച് അകലുകയായിരുന്നു.

ലയോണിന് എതിരായ കളിയിൽ മികച്ച നിലയിൽ മെസി കളിച്ച് വരുമ്‌ബോഴാണ് 75ാം മിനിറ്റിൽ താരത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുന്നത്. ഇതിൽ മെസി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പരിക്കിന്റെ പിടിയിലേക്ക് വീണതോടെ പുതിയ ക്ലബിലെ ആദ്യ ഗോളിനായി മെസിക്കും ആരാധകർക്കും ഇനി കാത്തിരിക്കണം.

Leave A Reply

Your email address will not be published.