Listen live radio

ജില്ലയിൽ ഗാന്ധി അനുസ്മരണം

after post image
0

- Advertisement -

 

 

കൽപ്പറ്റ: ജില്ലയിലെങ്ങും മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനം വിവിധ പരിപാടികളോടെ നടന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 1934 ലെ ഗാന്ധിജിയുടെ വയനാട് സന്ദർശനവേളയിൽ അദ്ദേഹം വിശ്രമിച്ച പുളിയാർമല ഗാന്ധിമ്യൂസിയത്തിൽ പ്രാർത്ഥനാ സദസും പുഷ്പാർച്ചനയും നടത്തി.

ഫാത്തിമത്തുൽ മിൻഹാൻ ഭജനയ്ക്ക് നേതൃത്വം നൽകി. കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് അഡ്വ: ടി. സിദ്ധിഖ് പ്രാർത്ഥനാ സദസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ, കെ.കെ. അബ്രഹാം, എൻ.കെ. വർഗീസ്, ടി.ജെ. ഐസഖ്, പി.പി. ആലി, കെ.വി.പോക്കർ ഹാജി, വി.എ. മജീദ്, എം.എ.ജോസഫ്, ഒ.വി. അപ്പച്ചൻ, ബിനുതോമസ്, വിജയമ്മ ടീച്ചർ, ശോഭനകുമാരി, പുഷ്പലത, മോയിൽ കടവൻ, മാണി ഫ്രാൻസിസ്, അഡ്വ: രാജീവ് പി.എം., ഇ.വി. അബ്രഹാം, പി.വി. വിനോദ് കുമാർ, അനിൽ എസ് നായർ എന്നിവർ പങ്കെടുത്തു.

വയനാട് ഡി.സി.സി ഓഫിസിൽ അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മാനവ സംസ്‌കൃതി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ദർശനങ്ങളുടെ നൂറ് ദിന പ്രഭാഷണ പരമ്പരകളുടെടെ ജില്ലാതല ഉദ്ഘാടനം ടി.സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി.

Leave A Reply

Your email address will not be published.