Listen live radio

ജില്ലയിൽ 337 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.38

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 337 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 484 പേർ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകക്ക് ഉൾപ്പെടെ 334 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.38 ആണ്.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 119265 ആയി. 114764 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 3705 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 3197 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

എടവക 29, മേപ്പാടി 25, മുട്ടിൽ 24, പടിഞ്ഞാറത്തറ 23, കൽപ്പറ്റ, ബത്തേരി 19 വീതം, പനമരം, തവിഞ്ഞാൽ, വെങ്ങപ്പള്ളി 16 വീതം, മുള്ളൻകൊല്ലി 15, മാനന്തവാടി, വൈത്തിരി 13 വീതം, വെള്ളമുണ്ട 12, അമ്പലവയൽ, മൂപ്പൈനാട്, പൂതാടി, പുൽപ്പള്ളി, തരിയോട് 11 വീതം, മീനങ്ങാടി 9, കണിയാമ്പറ്റ 8, നെൻമേനി 7, കോട്ടത്തറ 6, തൊണ്ടർനാട് 5, നൂൽപ്പുഴ 3, തിരുനെല്ലി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമേ കർണ്ണാടകയിൽ നിന്നും വന്ന ഒരു മേപ്പാടി സ്വദേശിക്കും, ഒരു പൂതാടി സ്വദേശിക്കും, തമിഴ്‌നാട്ടിൽ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

484 പേർക്ക് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 469 പേരുമാണ് രോഗമുക്തരായത്.

1070 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1070 പേരാണ്. 1487 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 13747 പേർ. ഇന്ന് പുതുതായി 43 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 1950 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 796127 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 794872 എണ്ണത്തിന്റെ ഫലം ലഭിച്ചു. 675607 പേർ നെഗറ്റീവും 119265 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.