Mananthavady

കോറോം,തൊണ്ടർനാട് പഞ്ചായത്തിലെ മുഴുവൻ കരാർ /തത്ക്കാലിക ജീവനക്കാരെയും പിരിച്ചു വിടണമെന്ന് മുസ്ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ

കോറോം…..തൊണ്ടർനാട് പഞ്ചായത്തിലെ മുഴുവൻ കരാർ /തത്ക്കാലിക ജീവനക്കാരെയും പിരിച്ചുവിടണമെന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത തൊണ്ടർനാട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ ആവശ്യപെട്ടു . ഏഴു കൊടിയോളം രൂപയുടെ തൊഴിലുറപ്പ് തട്ടിപ്പിൽ പിന്നിൽ പ്രവർത്തിച്ച കരാർ തൊഴിലാളികൾ അടക്കമുള്ള താത്ക്കാലിക ജീവനക്കാരെല്ലാം സിപിഎം പ്രവർത്തകരും നേതാക്കളുമാണ് കഴിഞ്ഞ ഒമ്പത് വർഷമായി നടത്തിയ എല്ലാ അഴിമതിക്ക് പിന്നിലും ചാലക ശക്തിയായി പ്രവർത്തിച്ചത് ഈ ജീവനക്കാരാണ് ഈ താത്ക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് സിപിഎം പഞ്ചായത്തിൽ നിന്ന്. കോടികൾ കൊള്ളയടിച്ചത് . തൊഴിലുറപ്പ് തട്ടിപ്പിൽ പങ്കാളികളായ മുഴുവൻ പേർക്കുമേതിരെ നടപടി സ്വീകരിക്കുക താത്ക്കാലിക ജീവനക്കാരെ മുഴുവൻ പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകും .

യോഗത്തിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടി. മൊയ്തു ആദ്യക്ഷത വഹിച്ചു മാനന്തവാടി നിയോ :മണ്ഡലം പ്രസിഡന്റ്‌ സി. പി. മൊയ്തു ഹാജി യോഗം ഉദ്ഘാടനം ചെയ്തു . ജനറൽ സെക്രട്ടറി അലൈകുട്ടി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, അബ്ദുള്ള കേളോത്, മുസ്തഫ മോന്തോൽ, പി. എ. മൊയ്തുട്ടി, ആമിന സത്താർ, അമ്മത് പാലോളി , കെ കബീർ ,വി പോക്കർ, ഉസ്മാൻ ബി. കെ,നൗഫൽ കേളോത്, പടയാൻ അബ്ദുള്ള, ഹമീദ് വി. സി,തെല്ലാൻ അമ്മത് ഹാജി ,മൊയ്തുട്ടി ആറ്. വി. ,ആവ തൊടുവ എന്നിവർ സംസാരിച്ചു സെക്രട്ടറി അഷ്‌കർ നന്ദി പറഞ്ഞു

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.