Listen live radio

100 കിലോ കഞ്ചാവ് കടത്താൻ ശ്രമം: സ്ത്രീകളടക്കം മൂന്ന് പേർ പിടിയിൽ

after post image
0

- Advertisement -

 

 

 

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ 100 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ആന്ധ്രയിൽ നിന്നും റോഡ് മാർഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഈ സംഘമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പെരുമ്പാവൂർ സ്വദേശിയായ അനസ്, ഫൈസൽ എന്നിവർക്ക് പുറമേ ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു. ഇവർ മൂന്ന് പേരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് വാഹനങ്ങളിലായാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

Leave A Reply

Your email address will not be published.