Listen live radio

മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ തുറക്കും; ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്

after post image
0

- Advertisement -

 

 

 

തൊടുപ്പുഴ: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ എട്ട് മണിക്ക് അണക്കെട്ട് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് ജാഗ്രത നിർദേശം നൽകി. പെരിയാറിൻറെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

മുല്ലപ്പെരിയാർ തുറന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. 2399.38 അടിയാണ് ഇടുക്കിയിലെ നിലവിലെ ജലനിരപ്പ്. ഡാമിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ജലനിരപ്പ് ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ചെറുതോണി അണക്കെട്ടിൻറെ ഷട്ടറുകൾ തുറന്ന് ജലമൊഴുക്കി വിടുമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.