Listen live radio

ജില്ലയിൽ 212 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് -11.66

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 212 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 262 പേർ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 211 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.66 ആണ്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131125 ആയി. 128206 പേർ രോഗമുക്തരായി. നിലവിൽ 2103 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1952 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1271 പേർ ഉൾപ്പെടെ ആകെ 15109 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1074 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവർ

പുൽപ്പള്ളി 36 , ബത്തേരി 24 , മാനന്തവാടി 17 , കണിയാമ്പറ്റ 14 , മീനങ്ങാടി, പൂതാടി 13 വീതം , നൂൽപ്പുഴ തിരുനെല്ലി 12 വീതം , അമ്പലവയൽ , കൽപ്പറ്റ 9 വീതം , പനമരം 8 , വൈത്തിരി 7 , മേപ്പാടി 5 , മുള്ളൻകൊല്ലി, മൂപ്പൈനാട്, നെന്മേനി 4 വീതം , മുട്ടിൽ , തവിഞ്ഞാൽ 3 വീതം , എടവക , കോട്ടത്തറ, പടിഞ്ഞാറത്തറ , തരിയോട് , വെള്ളമുണ്ട , വെങ്ങപ്പള്ളി 2 വീതം, പൊഴുതന, തൊണ്ടർനാട് ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ മുംബൈയിൽ നിന്നും വന്ന പുൽപ്പള്ളി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

 

Leave A Reply

Your email address will not be published.