Listen live radio

ജില്ലയിൽ 275 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 12.30

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 275 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 329 പേർ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 273 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.30 ആണ്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131609 ആയി. 128715 പേർ രോഗമുക്തരായി. നിലവിൽ 2004 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1853 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1471 പേർ ഉൾപ്പെടെ ആകെ 14224 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 767 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവർ

ബത്തേരി 33, മീനങ്ങാടി 31, പുൽപ്പള്ളി 24, മാനന്തവാടി 21, നെന്മേനി 20, തിരുനെല്ലി 15, കണിയാമ്പറ്റ 14, പൂതാടി 12 , എടവക , കൽപ്പറ്റ , മുള്ളൻകൊല്ലി 10 വീതം, കോട്ടത്തറ 9, പനമരം 8, അമ്പലവയൽ, വെള്ളമുണ്ട 7 വീതം , പൊഴുതന , തവിഞ്ഞാൽ, തൊണ്ടർനാട് 6 വീതം, മേപ്പാടി 5, മുട്ടിൽ, പടിഞ്ഞാറത്തറ 4 വീതം, മൂപ്പൈനാട് , വൈത്തിരി 3 വീതം , നൂൽപ്പുഴ, തരിയോട് 2 വീതം, വെങ്ങപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കർണാടകയിൽ നിന്നും വന്ന പുൽപ്പള്ളി , കണിയാമ്പറ്റ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.

 

Leave A Reply

Your email address will not be published.