Listen live radio

കേരള- തമിഴ്‌നാട് അന്തർ സംസ്ഥാന ബസ് സർവീസ് ഇന്നു മുതൽ

after post image
0

- Advertisement -

 

 

 

തിരുവനന്തപുരം/ചെന്നൈ: തമിഴ്‌നാട് സർക്കാരിൽനിന്നുള്ള അനുമതി ലഭിച്ചതിനെതുടർന്ന് ബുധനാഴ്ചമുതൽ കെ.എസ്.ആർ.ടി.സി തമിഴ്‌നാട്ടിലേക്ക് സർവീസുകൾ ആരംഭിക്കും. കോവിഡ് വ്യാപനസമയത്ത് അന്തർ സംസ്ഥാന സർവീസുകൾ നിർത്തിവെച്ചിരുന്നു. കർണാടകത്തിലേക്കുള്ള സർവീസുകൾക്ക് അനുമതി ലഭിച്ചെങ്കിലും തമിഴ്‌നാട് അനുമതി നൽകിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ശബരിമല തീർഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാബുദ്ധിമുട്ടുകൾ പരിഗണിച്ചും സർവീസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് തമിഴ്‌നാട് നിയന്ത്രണം പിൻവലിച്ചത്. ഡിസംബർ ആറിന് ഗതാഗതമന്ത്രി ആൻറണി രാജു തമിഴ്‌നാട് ഗതാഗത മന്ത്രിയോട് ചർച്ച നടത്താനിരിക്കെയാണ് തമിഴ്‌നാട് അനുമതി നൽകിയത്.

ബുധനാഴ്ച മുതൽ കൊയമ്പത്തൂർ- പാലക്കാട് റൂട്ടിലെ ചെയിൻ സർവീസ് ഉൾപ്പെടെ വിവിധ അന്തർ സംസ്ഥാന ബസ് സർവീസുകൾ പുനരാരംഭിക്കും. ദീർഘദൂര കെ.എസ്.ആർ.ടി.സി, സ്വകാര്യ ഓമ്‌നി ബസ് സർവീസുകളും തുടങ്ങും.

 

Leave A Reply

Your email address will not be published.