Listen live radio

വീര്യം കൂടിയ മയക്കുമരുന്നായ മോർഫിനുമായി അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

after post image
0

- Advertisement -

 

 

ആലുവ: അതിമാരക മയക്കുമരുന്നായ മോർഫിനുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ മജുനൂർ മൊല്ല (26), ലിറ്റൻ ശൈഖ് (25) എന്നിവരാണ് പിടിയിലായത്. റൂറൽ ഡാൻസാഫ് ടീമും പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.

ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ തുരുത്തിൽ നടത്തിയ പരിശോധനയിലാണ് 38 ചെറിയ പൊതി മോർഫിനുമായി പ്രതികൾ പിടിയിലായത്. ഇവർ മുർഷിദാബാദിൽ നിന്നുമാണ് ഇത് കൊണ്ടു വന്നത്. ചെറിയ പൊതികളിലാക്കി അന്തർ സംസ്ഥാന തൊഴിലാളികളുടെ ഇടയിലാണ് വിൽപന. മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് മജുനൂർ മൊല്ലക്കെതിരെ കാലടി സ്‌റ്റേഷനിലും കേസുണ്ട്.

എസ്.എച്ച്.ഒ സൈജു കെ. പോൾ, എസ്.ഐമാരായ ആർ. വിനോദ്, കെ.പി. ജോണി, എ.എസ്.ഐ പി.എ. ഇക്ബാൽ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Leave A Reply

Your email address will not be published.