Listen live radio

ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

after post image
0

- Advertisement -

 

മാനന്തവാടി കമ്മന ചാലക്കൽ ജോയിയുടെ മകൾ അലീന (20) യുടെ ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

മാനന്തവാടി ഗവ: കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥിനിയായ അലീനക്ക് ഒന്നര വർഷം മുൻപ് ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ തുടർന്ന് സർജറി നടത്തുകയുണ്ടായി. തുടർന്ന് രോഗം ഭേദമായി പതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നതിനിടയിലാണ് ഇപ്പോൾ ഇടുപ്പെല്ലിലേക്കുള്ള രക്തയോട്ടം നിലച്ച് നടക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുള്ളത്. വെല്ലൂർ, കോയമ്പത്തൂർ ഗംഗ ആശുപത്രി എന്നിവിടങ്ങളിൽ നടത്തിയ വിദഗ്ദ പരിശോധനകളിൽ ഇടുപ്പെല്ല് മാറ്റിവെക്കുകയാണ് പ്രതിവിധി എന്ന നിർദേശമാണ് ലഭിച്ചിട്ടുള്ളത്. തുടർച്ചയായ ചികിത്സാ ചിലവുകളാൽ സാമ്പത്തികമായി തകർന്ന ആ കുടുംബത്തിന് ഈ ഓപ്പറേഷന് അവശ്യമായ 5 ലക്ഷത്തോളം വരുന്ന തുക കണ്ടെത്താൻ സാധിക്കുകയില്ല.

പഠനത്തിലും കലാ സാഹിത്യ പ്രവർത്തനങ്ങളിലും മിടുക്കിയായ അലീനയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഉദാരമതികളുടെ സഹായം കൂടിയേ തീരൂ. ഇതിനായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ചെയർമാനും, വാർഡ് മെമ്പർ സി. എം. സന്തോഷ് കൺവീനറും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ജെൻസി ബിനോയ് ട്രെഷററും ആയി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.

ALEENA JOY
A/C NO: 33 13 42 81 291
IFSC : SBIN0010699
BANK : STATE BANK OF INDIA
BRANCH : MANANTHAVADY
GPAY NO : 73 06 00 95 60

 

Leave A Reply

Your email address will not be published.