World

കരാമയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

​ദുബായ് ∙ കരാമയിൽ കുത്തേറ്റു കൊല്ലപ്പെട്ട ആനിമോൾ ഗിൾഡയുടെ മൃതദേഹം ഇന്നലെ രാത്രി 10.30നുള്ള എയർ അറേബ്യ വിമാനത്തിൽ നാട്ടിലെത്തിച്ചു. ഈ മാസം 4ന് ആണ് ആനിയെ താമസസ്ഥലത്ത് സുഹൃത്ത് അബിൻ ലാൽ കുത്തി കൊലപ്പെടുത്തുന്നത്. തുടർന്ന് സുഹൃത്ത് തരപ്പെടുത്തി നൽകിയ ടിക്കറ്റുമായി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ അബുദാബി എയർപോർട്ടിൽ പൊലീസ് പിടികൂടിയിരുന്നു. നിലവിൽ അബിൻ ലാൽ ദുബായ് പൊലീസ് കസ്റ്റഡിയിലാണ്.

ആനിയും അബിൻലാലും വളരെക്കാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. തുടർന്നാണ്, ആനിയെ സന്ദർശക വീസയിൽ അബിൻ ലാൽ അബുദാബിയിൽ കൊണ്ടുവരുന്നത്. ദുബായിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ആനിക്ക് ജോലി ലഭിച്ചതോടെ ദുബായിലേക്കു താമസം മാറുകയായിരുന്നു.

യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, യാബ് ലീഗൽ സർവീസസ് റീപാട്രിയേഷൻ ടീം അംഗം നിഹാസ് ഹാഷിം, എച്ച്ആർ ഹെഡ് ലോയി അബു അംറ, ഇൻകാസ് യൂത്ത് വിങ് ദുബായ് ചാപ്റ്റർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് നിയമ നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.