Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
World

സർക്കാർ ജീവനക്കാർക്ക് ഇനി ഇഷ്ടമുള്ള സമയത്ത് ജോലി തുടങ്ങാം: ജോലി സമയം നാലര മണിക്കൂറായി കുറച്ചു; കുവൈത്തിൽ റമസാൻ ഇളവ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കുവൈത്ത് സിറ്റി ∙ റമസാനിൽ കുവൈത്തിലെ സർക്കാർ ജീവനക്കാരുടെ ജോലി സമയം നാലര മണിക്കൂറായി കുറയ്ക്കുകയും ഇഷ്ടമുള്ള സമയത്ത് (ഫ്ലെക്സിബിൾ) ജോലി തുടങ്ങാൻ അനുമതി നൽകുകയും ചെയ്തു.

രാവിലെ 8.30നും 10.30നും ഇടയിലുള്ള ഏതു സമയത്തും ജോലിയിൽ പ്രവേശിക്കാം. ജോലി തുടങ്ങുന്ന സമയം മുതൽ നാലര മണിക്കൂർ തികച്ചാൽ മതിയാകും. ബയോമെട്രിക് (ഫിംഗർപ്രിന്റ്) സംവിധാനം വഴിയായിരിക്കും ഹാജർ രേഖപ്പെടുത്തുക. ഈവനിങ് ഷിഫ്റ്റിലുള്ളവർക്കു വൈകിട്ട് 6.45നു ശേഷമേ ഡ്യൂട്ടി തുടങ്ങാൻ അനുവാദമുള്ളൂ. റമസാനിൽ വനിതാ ജീവനക്കാർക്കു ജോലി തീരുന്നതിനു 15 മിനിറ്റു നേരത്തെ ഇറങ്ങാനും അനുമതിയുണ്ട്.

ഇതേസമയം കുവൈത്ത് തൊഴിൽ നിയമം അനുസരിച്ചു സ്വകാര്യ മേഖലാ ജീവനക്കാരുടെ റമസാനിലെ ജോലി സമയം 6 മണിക്കൂറായിരിക്കും. അധിക ജോലിക്ക് (ഓവർടൈം) അധിക വേതനം നൽകണം. മുസ്‌ലിംകൾക്കും അല്ലാത്തവർക്കും സമയപരിധി ഒരേപോലെ ബാധകമാണ്. സാധാരണയായി മിക്ക സ്വകാര്യ കമ്പനികളും രാവിലെ 9നു ജോലി ആരംഭിച്ചു 3ന് അവസാനിക്കുന്ന രീതിയിലാണു സമയം ക്രമീകരിക്കാറുള്ളത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *