Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
World

‘ചിരിപ്പിച്ച താരത്തിന് കണ്ണീരോടെ വിട’: പ്രിയ ഹാസ്യതാരത്തിന്റെ ആകസ്മിക വിയോഗത്തിന്റെ തീരാനോവിൽ തേങ്ങി ഗൾഫ് ജനത‌

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഹായില്‍ ∙ പ്രിയപ്പെട്ട ഹാസ്യതാരത്തിന്റെ വിയോഗത്തിന്റെ തീരാനോവിൽ ഒന്നടങ്കം തേങ്ങിക്കരയുകയാണ് സൗദി. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച അബൂമർദാഅ് (അബ്ദുല്ല ബിൻ മർദാഅ് അൽആതിഫ് അൽ ഖഹ്താനി) സൗദി ജനതയെ ഒട്ടറെ തവണ ചിരിപ്പിച്ച ഹാസ്യതാരവും കോണ്ടന്റ് ക്രിയേറ്ററുമാണ്. ഇന്നലെ മുതൽ സൗദി അറേബ്യയിലെ മുഴുവൻ സോഷ്യൽ മീഡിയ ഹാൻഡിലുകളും അബൂമർദാഅിന്റെ വേർപാട് വാർത്തകളാൽ നിറയുകയാണ്.

സൗദിയിലെ ഹായിലിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബൂമർദാഅ് മരിച്ചത്. സ്നാപ്ചാറ്റ് സെലിബ്രിറ്റിയായ അബൂഹുസ്സ, അബൂമർദാഇന്റെ പിതൃസഹോദരപുത്രൻ ദഖീൽ എന്നിവർക്കും പരുക്കേറ്റു. ഇതിൽ ദഖീലിന്റെ സ്ഥിതി ഗുരുതരമാണ്. ഇദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. അബൂഹുസ്സയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

സൗദി അറേബ്യയിലെ സോഷ്യൽ മീഡിയയിലെ ഏറ്റവും പ്രശസ്തരായ ഹാസ്യതാരങ്ങളിൽ ഒരാളായിരുന്നു അബൂമർദാഅ്. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള സംസാരവും സുഹൃത്തുക്കളുമൊത്തുള്ള നർമ്മ സാഹചര്യങ്ങളും ലഘുവായ തമാശകളും ഉൾപ്പെടുന്ന ദൈനംദിന വ്ലോഗുകൾക്കും അബൂമർദാഅ് പ്രശസ്തനായിരുന്നു. സ്നാപ്ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിൽ അബൂമർദാഅ്ക്ക് വൻ ഫോളോവേഴ്സുണ്ട്. രസവും ചിരിയും ഇഷ്ടപ്പെടുന്ന ലളിത മനുഷ്യൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.അബൂമർദാഇന്റെ ജീപ്പ് നിർത്തിയിട്ടിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇന്നലെ വൈകിട്ട് ഹായിലിലെ അൽറാജ്ഹി ജുമാമസ്ജിദിലെ സ്വദിയാൻ ഖബർസ്ഥാനിൽ മൃതദേഹം മറവു ചെയ്തു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *