Listen live radio

ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വരുൺ സിങ്ങ് മരുന്നുകളോട് പ്രതികരിക്കുന്നതായി റിപ്പോർട്ടുകൾ

after post image
0

- Advertisement -

 

 

കൂനൂരിൽ സൈനിക ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ആരോഗ്യ നിലയിൽ കാര്യമായി പുരോഗതിയില്ല. ഇടക്കിടെ മെച്ചപ്പെടുകയും ചിലപ്പോൾ പഴയ രീതിയിലേക്ക് മാറുകയും ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിതാവ് റിട്ട.കേണൽ കെ.പി.സിങ് പറഞ്ഞു. ഒന്നും പറയാനായിട്ടില്ല.

രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പ്രാർഥന വരുൺസിങ്ങിനൊപ്പമുണ്ട്. അവൻ വിജയിച്ചു വരും. അവനൊരു യോദ്ധാവാണ്. ശുഭ വാർത്തക്ക് വേണ്ടിയാണ് കുടുംബം കാത്തിരിക്കുന്നതെന്നും ഏറ്റവും മികച്ച ചികിത്സയാണ് മകന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലെ കമാന്റ് ആശുപത്രിയിലാണ് വരുൺസിംഗ് ഇപ്പോൾ ഉള്ളത്.

Leave A Reply

Your email address will not be published.