Listen live radio

നെടുവീർപ്പിട്ട് വയനാട്; കടുവയെ കണ്ടെത്തി, മയക്കുവെടി വയ്ക്കാൻ വനം വകുപ്പിന്റെ നീക്കം

after post image
0

- Advertisement -

 

 

വയനാട്: ദിവസങ്ങളായി വയനാട്ടിൽ ഭീതി പടർത്തിയ കടുവയെ പിടികൂടുമെന്ന് വനം വകുപ്പ്. ദൗത്യം അന്തിമഘട്ടത്തിലെത്തിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബേഗൂർ സംരക്ഷിത വന മേഖലയിലുള്ള കടുവ ഇപ്പോൾ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും സ്ഥലത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ കടുവയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താകും നീക്കങ്ങളെന്ന് വനപാലക സംഘം അറിയിച്ചിട്ടുണ്ട്. കടുവ നിരീക്ഷണ വലയത്തിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ കൂടുതൽ വനപാലകസംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ 20 ദിവസങ്ങളായി കടുവ വയനാട്ടിലെ കുറുക്കൻമൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളർത്തുമൃഗങ്ങളെ മുഴുവൻ കൊന്നൊടുക്കിയിരുന്നു. തുടർന്ന് കടുവയെ പിടിക്കാൻ പറ്റാതായതോടെ നാട്ടുകാർ വനംവകുപ്പിനെതിരെ തിരിയുന്ന സാഹചര്യവും ഉണ്ടായതോടെയാണ് നടപടികൾ ശക്തമായത്.

 

Leave A Reply

Your email address will not be published.