മാനന്തവാടി:താലൂക്ക് ലാന്റ് അസൈൻമെൻ്റ് കമ്മറ്റി യോഗം മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്നു.താഹസിൽദാർ അഗസ്റ്റിൻ എം.ജെ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ. വിജയൻ, മീനാക്ഷി രാമൻ,എ.എൻ സുശീല,വിവിധ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.