Listen live radio
ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസ് നിർണായകമായ വഴിത്തിരിവിലേക്ക്.
പ്രതികൾ ഷാനെ കൊല്ലാൻ ഉപയോഗിച്ച അഞ്ചു വാളുകൾ പോലീസ് കണ്ടെടുത്തു. വളരെ നിർണായകമായ ഒരു തെളിവാണ് ഇത്.
കൊലപാതകത്തിൽ പങ്കെടുത്തവരടക്കം, അഞ്ച് ആർഎസ്എസ് പ്രവർത്തകരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയപ്പോൾ വാളുകൾ ലഭിച്ചത്. പുല്ലംകുളത്തിനു സമീപം, ഒരു കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാളുകളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ഷാനെ കാറിലെത്തിയ ഒരു സംഘം പേർ ആക്രമിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാന്റെ മരണം കഴിഞ്ഞ് മണിക്കൂറുകൾക്കകം ബിജെപി ഒബിസി മോർച്ചയുടെ നേതാവ് രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടു.