Listen live radio

നെല്ല് മുഴുവനും സംഭരിക്കും – മന്ത്രി ജി.ആര്‍ അനില്‍

after post image
0

- Advertisement -

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് മുഴുവന്‍ സംഭരിക്കുകയും അതിനുള്ള വില താമസം കൂടാതെ വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലെസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കഴിഞ്ഞ സീസണിലെ സംഭരണ വിലയായി 2100 കോടി രൂപ വിതരണം ചെയ്തു. ഈ സീസണിലെ സംഭരണവില ഇനത്തില്‍ 906 കോടി നല്‍കി.

നെല്ല് സംഭരിച്ച് 24 മണികൂറിനകം കര്‍ഷകന് വില ലഭ്യമാക്കാന്‍ കഴിയുന്ന രീതിയില്‍ സംവിധാനമൊരുക്കും. പലിശരഹിതമായോ നാമ മാത്ര പലിശക്കോ വായ്പ ലഭ്യമാക്കുവാനും ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് കെ.എന്‍ ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.

കേരള ബാങ്ക് ഡയറക്ടര്‍ പി.ഗഗാറിന്‍, വിജയന്‍ ചെറുകര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പോള്‍ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ , രാധപുലിക്കോട്, കൃഷി ഓഫീസര്‍ ജയരാജ്, ബാങ്ക് ഡയറക്ടര്‍മാരായ അഷ്‌റഫ് തയ്യില്‍, ചാണ്ടി തലച്ചിറ, എം.ടി.ജോണി, ജോജിന്‍.ടി. ജോയി, വിജയന്‍ തോട്ടുങ്കല്‍, മേരി ജോസ് പാറയില്‍, ഷൈനി കൂവയ്ക്കല്‍, സിബി എഡ്വേര്‍ഡ്, ബാങ്ക് സെക്രട്ടറി പി.വി.തോമസ്, ചന്ദ്രശേഖരന്‍ , പി.ജെ തങ്കച്ചന്‍, ജയദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.