Listen live radio

ഇതരസംസ്ഥാനങ്ങളിൽ വെച്ചുള്ള കോവിഡ് മരണത്തിനും ബന്ധുക്കൾക്ക് ധനസഹായം

after post image
0

- Advertisement -

കൊല്ലം : കോവിഡ് ബാധിച്ച് മറ്റുസംസ്ഥാനങ്ങളിൽെവച്ചു മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കും കേരള സർക്കാർ കോവിഡ് ധനസഹായം നൽകും. കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റിന്റെയും മരണ സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്. മറ്റുസംസ്ഥാനങ്ങളിൽ ഈ തുകയ്ക്കായി അപേക്ഷ സമർപ്പിക്കുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രവും ഹാജരാക്കണം. ദുരന്തനിവാരണവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. കാസർകോട് കളക്ടറുടെ കത്തിനെത്തുടർന്നാണ് നടപടി.

കോവിഡ് ബാധിച്ചു മരിച്ചവരുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്തപ്രതികരണനിധിയിൽനിന്ന്‌ 50,000 രൂപയാണ് എക്സ്‌ഗ്രേഷ്യ ധനസഹായം അനുവദിക്കുക. ഇതിനായി കോവിഡ് മരണസ്ഥിരീകരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ.

2021 ഒക്ടോബർ 13 വരെയുള്ള കാലയളവിൽ കാസർകോട് ജില്ലക്കാരായ 50 പേർ കർണാടകത്തിലെ മംഗലാപുരത്തെ ആശുപത്രികളിൽ മരിച്ചതായി കളക്ടർ സർക്കാരിനെ അറിയിച്ചിരുന്നു. ഇവരുടെ ബന്ധുക്കളുടെ പക്കൽ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റും മരണ സർട്ടിഫിക്കറ്റും മാത്രമാണുള്ളത്. കർണാടകത്തിൽനിന്ന്‌ കോവിഡ് മരണസ്ഥിരീകരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു പ്രയാസം നേരിടുന്നതായും കളക്ടർ ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ കോവിഡ് ബാധ സ്ഥിരീകരിച്ച് ഒരുമാസത്തിനകം സംഭവിക്കുന്ന മരണം, ആശുപത്രിക്കുപുറത്തു െവച്ചായാലും കോവിഡ് മരണമായി കണക്കാക്കാവുന്നതാണെന്നു പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് മരണസ്ഥിരീകരണ സർട്ടിഫിക്കറ്റില്ലെങ്കിലും ധനസഹായം നൽകാമെന്ന സർക്കാർ ഉത്തരവ്.

Leave A Reply

Your email address will not be published.