Latest

ബാങ്കിൽ തിരിമറി, മലയാളി തട്ടിയത് ഒന്നരക്കോടി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐ, 15 വർഷത്തിന് ശേഷം പിടിയിൽ

ന്യൂഡല്‍ഹി ∙ പതിനഞ്ചു വര്‍ഷം മുന്‍പ് പഞ്ചാബിലെ ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയ കേസിൽ മലയാളി പിടിയില്‍. കൊല്ലം മാവടി കുളക്കട സ്വദേശി ജെ.സുരേന്ദ്രനെയാണ് സിബിഐ പിടികൂടിയത്. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് വിദേശ ബില്‍ പര്‍ച്ചേസ് ക്രെഡിറ്റ് സൗകര്യം നേടിയാണ് പ്രതി 2010ൽ തട്ടിപ്പ് നടത്തിയത്. മെസസ് സ്റ്റിച്ച് ആന്റ് ഷിപ്പ് എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

2010 ജൂലൈ 21 ന് റജിസ്റ്റർ ചെയ്ത കേസിലാണ് സിബിഐ നടപടി. ഒളിവിലായിരുന്ന സുരേന്ദ്രന്‍ കേസിലെ വിചാരണയില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നില്ല. ഇതോടെ 2012 ല്‍ സുരേന്ദ്രനെ സിബിഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ കൊല്ലം ജില്ലയിലുണ്ടെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച കൊല്ലത്ത് നിന്നും പിടികൂടിയ പ്രതിയെ വെള്ളിയാഴ്ച തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കി. ശനിയാഴ്ച മൊഹാലിയിലെ എസ്ജെഎം കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസിലെ മറ്റു പ്രതികള്‍ക്കെതിരെ മൊഹാലി എസ്എസ്‌ നഗര്‍ എസ്‌ജെഎം കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.