KeralaLatest

2 ലക്ഷം സൗദി റിയാലുമായി വിമാന യാത്രക്കാരി പിടിയിൽ

നെടുമ്പാശേരി ∙ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 44.4 ലക്ഷം രൂപയുടെ വിദേശ കറൻസി കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. മൂവാറ്റുപുഴ സ്വദേശി ഗീതയാണ് 500 സൗദി റിയാലിന്റെ 400 കറൻസിയുമായി (2 ലക്ഷം സൗദി റിയാൽ) പിടിയിലായത്. വ്യാഴാഴ്ച രാത്രി ദുബായിലേക്ക് പോകാനെത്തിയതാണ് ഇവർ.സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിലെ ഉദ്യോഗസ്ഥർ‌ ചീഫ് കമ്മിഷണർ എസ്.കെ.റഹ്മാന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ എത്തിയാണ് ഇവരെ പിടികൂടിയത്.

ചെക്ക്–ഇൻ ബാഗിൽ അലുമിനിയം ഫോയിലിൽ ഒളിപ്പിച്ച നിലയിലാണ് കറൻസി കണ്ടെത്തിയത്. ഓരോ പാക്കറ്റിലും 100 സൗദി കറൻസി വീതമാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത് വിദേശത്തു നിന്നു വൻതോതിൽ ഹൈബ്രിഡ് കഞ്ചാവു പോലുള്ള ലഹരി വസ്തുക്കൾ കൊച്ചിയിലേക്ക് ഒഴുകുന്നുണ്ട്. ഇതിന്റെ വില ആയിട്ടാണ് വിദേശ കറൻസി കടത്തുന്നതെന്ന് സൂചനയുണ്ട്. ഇക്കഴിഞ്ഞ 2ന് ഇടപ്പള്ളി സ്വദേശി ജയകുമാർ 42 ലക്ഷം രൂപയുടെ അമേരിക്കൻ ഡോളറുമായി പിടിയിലായിരുന്നു

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.