Uncategorized

മീൻ പിടിക്കാനായി വലവീശി; കിട്ടിയത് നാഗവിഗ്രഹങ്ങൾ, മോഷ്ടിച്ച് കടലിൽ ഉപേക്ഷിച്ചു?

ഉണ്യാൽ അഴീക്കൽ കടപ്പുറത്ത് മീൻപിടിക്കാൻ പോയ തൊഴിലാളികൾക്ക് കടലിൽ നിന്നു പിച്ചളയിൽ തീർത്ത 2 നാഗവിഗ്രഹങ്ങൾ കിട്ടി. ഇന്നലെ മീൻ പിടിക്കുന്നതിനിടെ പുതിയ കടപ്പുറത്തെ ചക്കച്ചന്റെ പുരക്കൽ റസാക്കിനാണ് വിഗ്രഹങ്ങൾ കിട്ടിയത്. മത്സ്യബന്ധനത്തിനായി വല വീശിയപ്പോൾ പിച്ചള നിറമുള്ള ഇവ വലയിൽ കുടുങ്ങുകയായിരുന്നു.

ചെറുതും വലുതുമായ വിഗ്രഹങ്ങൾക്ക് 5 കിലോഗ്രാം തൂക്കം വരും. റസാക്ക് ഉടൻ തന്നെ വിഗ്രഹങ്ങള്‍ പൊലീസിൽ ഏൽപ്പിച്ചു. സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഗ്രഹങ്ങൾ മോഷണം പോയതോ അല്ലെങ്കിൽ കടലിൽ ഉപേക്ഷിച്ചതോ ആണെന്ന് സംശയിക്കുന്നതായി ഡിവൈഎസ്പി പി. പ്രമോദ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.