Listen live radio

ആറളം ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കം

after post image
0

- Advertisement -

ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിക്ക് ആറളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നിർവ്വഹണ സഹായ ഏജൻസി ജീവൻ ജ്യോതി – കൽപ്പറ്റ എന്ന സംഘടനയാണ്.

പദ്ധതി വിഹിതം 50 ശതമാനം കേന്ദ്രവും, 25 ശതമാനം സംസ്ഥാനവും, 15 ശതമാനം പഞ്ചായത്തും, 10 ശതമാനം ഗുണഭേക്തൃ വിഹിതവുമായിട്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതിക്കായി പ്ലാൻ ചെയ്തിട്ടുള്ളത്. പഞ്ചായത്തിലെ മുഴുവൻ കുടുംബാംഗങ്ങളിലും ഗാർഹിക കണക്ഷനുകളാണ് ലഭ്യമാക്കുക. ശിൽപ്പശാലയിൽ ഐ എസ് എ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം പത്രോസ് ജലജീവൻ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചും, പദ്ധതിയുടെ നടത്തിപ്പ്, സാങ്കേതികവശങ്ങൾ എന്നീ വിഷയങ്ങളിൽ ടീം ലീഡർമാരായ ആതിര ഗോപൻ, ശാമിലി ശശി എന്നിവർ ക്ലാസ്സുകൾ നയിച്ചു.

തുടർന്ന് ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുവേണ്ടി പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ്റെ ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. എല്ലാ ജനപ്രതിനിധികളും ശിൽപ്പശാലയിലും ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തു.

Leave A Reply

Your email address will not be published.