Listen live radio

ലോക ഹീമോഫീലിയ ദിനാചരണം നടത്തി

after post image
0

- Advertisement -

ലോക ഹീമോഫീലിയ ദിനത്തോടനുബന്ധിച്ച ജില്ലാതല പരിപാടികള്‍ മീനങ്ങാടിയില്‍ നടന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന മുഖ്യപ്രഭാഷണം നടത്തി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ദിനാചരണ സന്ദേശം നല്‍കി. ഹീമോഫീലിയ രോഗികൾക്ക് നല്കുന്ന ട്രീറ്റ്മെൻറ് കാർഡിൻ്റെ വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സംഷാദ് മരയ്ക്കാർ നിഷാൻ മുഹമ്മദിന് നല്കി നിർവഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍, വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, നവകേരള കര്‍മ്മപദ്ധതി ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി.എസ് സുഷമ, ജില്ലാ ടിബി ഓഫിസര്‍ ഡോ. വി അമ്പു, മീനങ്ങാടി സിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി കുഞ്ഞിക്കണ്ണന്‍, അമ്പലവയല്‍ സിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സനല്‍കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, ഹീമോഫീലിയ രോഗീ കൂട്ടായ്മ അംഗം ഇ.മൊയ്തു, അരിവാള്‍രോഗീ കൂട്ടായ്മ സി.ഡി സരസ്വതി, തലാസീമിയ രോഗീ കൂട്ടായ്മ സെക്രട്ടറി മുഹമ്മദ് നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. സജേഷ് ബല്‍രാജ്, കല്‍പ്പറ്റ എന്‍സിഡി ക്ലിനിക്ക് ഡയറ്റീഷ്യന്‍ ഷാക്കിറ സുമയ്യ എന്നിവര്‍ ക്ലാസെടുത്തു.

Leave A Reply

Your email address will not be published.