Listen live radio

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; രണ്ട് പേര്‍ അറസ്റ്റില്‍

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി സ്റ്റേഷന്‍ പരിധിയിലെ 48 കാരിയായ വീട്ടമ്മയെ വീട്ടില്‍ ആരുമല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി കൂട്ടബലാല്‍സംഘം ചെയ്തതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ഗോരി മൂല കുളത്തില്‍ വീട് വിപിന്‍ ജോര്‍ജ്ജ് ( 37) ,കോട്ടയം രാമപുരം സ്വദേശിയും വര്‍ഷങ്ങളായി ഗോരി മൂലയില്‍ താമസക്കാരനുമായ രാഹുല്‍ രാജന്‍ (36) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 3ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.മാനന്തവാടി ഡി വൈ എസ് പി എ പി ചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം സി ഐ എം എം അബ്ദുള്‍ കരീം, എസ് ഐ ബിജു ആന്റണി, എ എസ് ഐ മാരായ കെ മോഹന്‍ ദാസ്, ടി കെ മനോജന്‍, സി പി ഒ മാരായ വി കെ രഞ്ജിത്ത്, സാഗര്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 

Leave A Reply

Your email address will not be published.