പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സംഘടിപ്പിച്ച വികസന സദസ്സില്‍ പത്മശ്രീ ചെറുവയല്‍ രാമനെ ഭരണസമിതി ആദരിച്ചു. വിവിധയിനം നെൽ വിത്തുകൾ സംരക്ഷിച്ച് കാര്‍ഷിക മേഖലയില്‍ പരമ്പരാഗത രീതിയിലുള്ള ഇടപെടല്‍ നടത്തുന്നതിനാണ് പഞ്ചായത്തിന്റെ ആദരവ്. പ്രകൃതിയെ സംരക്ഷിക്കേണ്ട തനത് രീതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് നടപ്പാക്കുന്നതാണ് തന്റെ രീതികളെന്ന് ചെറുവയല്‍ രാമന്‍ പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്താല്‍ കാര്‍ഷിക മേഖലയില്‍ പ്രതികൂല സാഹചരമുണ്ടാകുപ്പോള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും വളര്‍ന്നുവരുന്ന തലമുറയെ കാര്‍ഷിക പഠനത്തിലേക്ക് കൈപ്പിടിച്ച് നടത്താന്‍ രക്ഷിതാക്കള്‍ സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രാമപഞ്ചായത്തിലെ അങ്കണവാടി-കുടുംബശ്രീ-ഹരിതകര്‍മ്മസേനാ-ആശാ പ്രവര്‍ത്തകര്‍ക്ക് ചെറുവയല്‍ രാമന്‍ ട്രോഫികള്‍ കൈമാറി.