Listen live radio

ഹൈവേ കവർച്ച: ഏഴംഗ മലയാളി സംഘം പിടിയിൽ

after post image
0

- Advertisement -

മൈസൂരു–ബെംഗളൂരു ദേശീയപാതയിൽ വാഹനം തടഞ്ഞുനിർത്തി യാത്രക്കാരെ കവർച്ച ചെയ്യുന്ന ഏഴംഗ മലയാളി സംഘം പിടിയിൽ. തൃശൂർ അടാട്ട് സ്വദേശി ശശി (49), സിജോ ജോയ് (32), ആമ്പല്ലൂർ സ്വദേശി പി.എം.ജിതിൻ (29), പുതുക്കാട് സ്വദേശി സബീസ് (30), കണ്ണൂർ പായം സ്വദേശി വി.എസ് നിഖിൽ (34), അജീബ് (25), ആലപ്പുഴ മണ്ണഞ്ചേരി അബ്ദുൽ ഖാദർ (25) എന്നിവരാണ് പിടിയിലായത്.

മണ്ഡ്യ ഹനകരെയിൽ കഴിഞ്ഞ ദിവസം വാഹനയാത്രക്കാരെ തടഞ്ഞുനിർത്തി പണം കവരുന്നതായി വിവരം ലഭിച്ച മണ്ഡ്യ റൂറൽ പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. ഇരുമ്പ് പൈപ്പുകൾ, വടികൾ, കത്തി, മുളകുപൊടി പാക്കറ്റുകൾ, കാർ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Leave A Reply

Your email address will not be published.