കണ്ണൂർ:വോട്ടർ ഐഡിക്കു പകരം പോളിങ് ബൂത്തിൽ ഹാജരാക്കാൻ കഴിയുന്ന 12 രേഖകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ആധാർ കാർഡ്, തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ്, ബാങ്ക്/പോസ്റ്റ‌് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയത്തിൻ്റെ ആരോഗ്യ ഇൻഷുറൻസ് സ്‌മാർട്ട് കാർഡ്/ആയുഷ്‌മാൻ ഭാരത് ആരോഗ്യ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ദേശീയ ജനസംഖ്യാ രജിസ്‌റ്ററിനു (എൻപിആർ) കീഴിൽ റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്‌മാർട്ട് കാർഡ്, പാസ്പോർട്ട്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, കേന്ദ്ര/സംസ്‌ഥാന സർക്കാർ/പൊതുമേഖ ലാസ്ഥാപനങ്ങൾ/പൊതു ലിമിറ്റഡ് കമ്പനികൾ എന്നിവ ജീവനക്കാർക്കു നൽകുന്ന ഫോട്ടോ പതിച്ച സർവീസ് ഐഡന്റ്റിറ്റി കാർഡുകൾ, എംപിമാർ/എംഎൽ എമാർ/എംഎൽസിമാർ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, സാമൂഹികനീതി മന്ത്രാലയം നൽകുന്ന യുണീക് ഡിസെബിലിറ്റി ഐഡി കാർഡ് എന്നിവയാണ് ഇവ.