Listen live radio

അണയാതെ അഗ്നിപഥ് പ്രക്ഷോഭം, പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസിന്റെ സത്യാഗ്രഹം

after post image
0

- Advertisement -

ഡൽഹി: രാജ്യത്ത് അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നു.  പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് ഇന്ന് ഡൽഹിയിൽ സത്യഗ്രഹം നടത്തും. ജന്തർമന്തറിൽ രാവിലെ പതിനൊന്ന് മണിക്കാണ് സത്യാ​ഗ്രഹ സമരം.

എംപിമാരും പ്രവർത്തക സമിതി അംഗങ്ങളും സത്യഗ്രഹ സമരത്തിൽ പങ്കെടുക്കും. വിശദമായ കൂടിയാലോചന നടത്തുകയും മുൻ സൈനിക ഉദ്യോഗസ്ഥരുമായടക്കം ചർച്ച ചെയ്ത ശേഷമേ പദ്ധതി നടപ്പാക്കാവൂയെന്നുമാണ് കോൺ‍​ഗ്രസിന്റെ ആവശ്യം. പദ്ധതി താൽകാലികമായി നിർത്തി വയ്ക്കണമെന്നും കോൺ​ഗ്രസ് പറയുന്നു.

 

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം കനക്കുന്നതോടെ ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.  ബിഹാർ ഉപമുഖ്യമന്ത്രിയുടേയും എംഎൽഎമാരുടേയും വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്.

ബിഹാറിൽ പകൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. മറ്റന്നാൾ വരെ പുലർച്ചെ നാല് മണി മുതൽ രാത്രി എട്ട് മണി വരെ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല. പ്രക്ഷോഭത്തെത്തുടർന്ന് ഇന്ന് 369 ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്. ഇതിൽ 210 മെയിൽ/എക്‌സ്‌പ്രസും 159 ലോക്കൽ പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടുന്നു. റയിൽവേയ്ക്ക് 200 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് അധികൃതർ പറയുന്നത്. അഞ്ച് എഞ്ചിനുകളും 50 കോച്ചുകളും പ്രതിഷേധക്കാർ തീയിട്ടു നശിപ്പിച്ചതായി റയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

 

Leave A Reply

Your email address will not be published.