Listen live radio

‘ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നും, ഓരോ മിനിറ്റും ജനങ്ങൾക്ക് വേണ്ടി‘

after post image
0

- Advertisement -

ബം​ഗളൂരു: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ പദ്ധതിയെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നുമെങ്കിലും പിന്നീട് അവ രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

 

ബംഗളൂരുവിൽ 28,000 കോടി രൂപയുടെ റെയിൽ- റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

‘നിരവധി തീരുമാനങ്ങൾ ഇപ്പോൾ അരോചകമായി തോന്നും. കാലക്രമേണ, ആ തീരുമാനങ്ങൾ രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കും.’

‘40 വർഷം മുൻപ് നടത്തേണ്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എനിക്ക് അവസരം ലഭിച്ചു. ഈ ജോലികൾ അന്ന് ചെയ്തിരുന്നുവെങ്കിൽ ബംഗളൂരുവിന്റെ ക്ലേശം കൂടില്ലായിരുന്നു. അതുകൊണ്ട് സമയം പാഴാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഓരോ മിനിറ്റും ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്’- അ​ദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.