Listen live radio
മാതമംഗലം: വയനാട് ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മാതമംഗലം ഗവ. ഹൈസ്കൂളിന്റെ നവീകരണ പദ്ധതിയുടെ ഉത്ഘാടനം നൂല്‍പ്പുഴ വൈസ് പ്രസിഡന്റ് എന്‍. ഉസ്മാന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് ഡിവിഷന് മെമ്പര്‍ അമല്‍ ജോയ് നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ദീപ്തി.ടി, പിടിഎ പ്രസിഡന്റ് സി.അനില്‍, നൂല്‍പ്പുഴ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മിനി സതീശന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.