Listen live radio

എസ്.പി.സി യുടെ നേതൃത്വത്തില്‍ യോഗ ദിനാചരണം നടത്തി

after post image
0

- Advertisement -

നൂല്‍പ്പുഴ: നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റര്‍ ഷാജു. കെ. പി, സീനിയര്‍ അസിസ്റ്റന്റ് അശോകന്‍ എം സി തുടങ്ങിയവര്‍ കുട്ടികളോട് സംസാരിച്ചു. തുടര്‍ന്ന് സ്‌കൂളിലെ കായികഅദ്ധ്യാപകന്റെയും  എസ്.പി.സി യൂണിറ്റിന്റെയും നേതൃത്വത്തില്‍ മുഴുവന്‍ കുട്ടികളെയും അദ്ധ്യാപകരെയും ഉള്‍പ്പെടുത്തി യോഗ അവതരണം നടന്നു. അഞ്ചാം തരത്തിലെ അപ്പു.എ യും ആറാം തരത്തിലെ കാര്‍ത്തിക്. പി ആര്‍ എന്നിവര്‍ യോഗ അവതരണത്തിന് നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.