Listen live radio

ഫിലിം ഫെസ്റ്റിവെല്ലിന് തുടക്കമായി

after post image
0

- Advertisement -

പുല്‍പ്പള്ളി: എം.കെ.ആര്‍.എം എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മള്‍ട്ടിമീഡിയ, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തില്‍ മണ്‍സൂണ്‍ ഡയറീസ് എന്ന പേരില്‍ ജൂണ്‍ 22 മുതല്‍ 24 വരെ നീണ്ടു നില്‍ക്കുന്ന ഫിലിം ഫെസ്റ്റിവെല്ലിനു തുടക്കമായി.  കോളേജ്   പ്രിന്‍സിപ്പള്‍ ഡോ.കെ.പി സാജു  ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രൊഫസര്‍ എം.എം സലീല്‍ അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ കെ.സി അബ്രാഹം, അസി.പ്രൊഫസര്‍മാരായ അജില്‍ സലി ,എം.ഡി അലക്‌സ്, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ വിതുല്‍ ഇ.വി ബെല്ലാമോള്‍ എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.