Kerala

ഡൗൺലോഡും ചെയ്യേണ്ട ഫോട്ടോ ക്ലിക്കും ചെയ്യണ്ട, ഇഷ്ട ചിത്രം സ്റ്റാറ്റസാക്കാം; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

ദിവസേന വാട്‌സ്ആപ്പിൽ പുത്തൻ ഫീച്ചറുകൾ പരീക്ഷിച്ചില്ലെങ്കിൽ മെറ്റയ്‌ക്കൊരു സുഖവുമില്ലെന്ന് തന്നെ പറയേണ്ടി വരും. എബൗട്ട് ഫീച്ചറിൽ ടൈംലിമിറ്റ് കൊണ്ടുവന്നതടക്കം നിരവധി അപ്പ്‌ഡേറ്റുകൾ യൂസർമാർക്കായി കൊണ്ടുവന്ന വാട്‌സ്ആപ്പ് ഇപ്പോൾ എഐയുടെ ഒരു കിടിലൻ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റയുടെ അഡ്വാൻസ്ഡ് എഐ ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാണ് ഈ അപ്പ്‌ഡേറ്റ്. ടെക്സ്റ്റ് ടൈപ്പ് ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ ഇമേജുകൾ സൃഷ്ടിക്കാം. അതായത് സ്റ്റാറ്റസാക്കാൻ പിക്ചർ ഡൗൺലോഡും ചെയ്യണ്ട ക്ലിക്കും ചെയ്യണ്ട. ഇമേജിൻ്റെ പ്രോംപ്റ്റ് കൊടുത്താൽ എഐ സെക്കന്റുകൾ കൊണ്ട് നിങ്ങളുടെ ചിത്രം ക്രിയേറ്റ് ചെയ്ത് തരും. ഈ ഫീച്ചർ ഉപയോഗിക്കാനും എളുപ്പമാണ്.ആദ്യം വാട്‌സ്ആപ്പ് ഓപ്പൺ ചെയ്യുക. അപ്പ്‌ഡേറ്റ് ടാബിലേക്ക് പോകാം. സ്റ്റാറ്റസ് സ്‌ക്രീനിൽ എഐ ഇമേജ് ഓപ്ഷൻ കാണാൻ സാധിക്കും. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോള്‍ യൂസൂേഴ്‌സിന് പ്രോംപ്റ്റ് എഴുതാനുള്ള ടെക്സ്റ്റ് ബോക്‌സ് തുറന്നു വരും. അവിടെ ഇഷ്ടമുള്ള പ്രോംപ്റ്റ് ടൈപ്പ് ചെയ്ത് നൽകുക. നിരവധി ഇമേജകുൾ ഈയൊരു പ്രോ്ംപ്റ്റിൽ എഐ ക്രിയേറ്റ് ചെയ്ത് തരും. ഇഷ്ടമുള്ള സെലക്ട് ചെയ്യാം.

മാറ്റം വേണമെങ്കിൽ വീണ്ടും എഐയോട് ആവശ്യപ്പെടാം.ഇമേജ് തയ്യാറായി കഴിഞ്ഞാൽ, ക്യാപ്ഷൻ കൊടുക്കാം, സ്റ്റിക്കർ ആഡ് ചെയ്യാം. ടെക്സ്റ്റ് കൊടുക്കാം എന്നിങ്ങനെ നിരവധി ഓപ്ഷനുകളുമുണ്ട്. നിങ്ങൾക്ക് ഇത് വാട്‌സ്ആപ്പ് സ്റ്റാറ്റസുമാക്കാം. നിലവിൽ ചില സെലക്ടഡ് യൂസർമാരിൽ മാത്രമാണ് ഈ ഫീച്ചർ ഉള്ളത്. വരുന്ന ആഴ്ചയിൽ തന്നെ എല്ലാവർക്കും ലഭ്യമാക്കുമെന്നാണ് അറിയുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.