Listen live radio
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ്. വൈറ്റ്ഹൗസ് ഡോക്ടറാണ് ബൈഡന് കോവിഡ് സ്ഥിരികരിച്ചതായി അറിയിച്ചത്.
ബൈഡന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ചികിത്സയിലാണെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിക്കുന്നത്. ജൂലൈ 21നാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചത്. നാല് ദിവസം കോവിഡ് നെഗറ്റീവ് ഫലം വന്നതിന് ശേഷം നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് പോസിറ്റീവായത്.
ജൂലൈ 21ന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതിന് ശേഷം കോവിഡ് നെഗറ്റീവായി ഐസൊലേഷനില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും വീണ്ടും കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായി. ഇതോടെ നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവായത്.
നിലവിൽ തനിക്ക് കഠിനമായ രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും വൈറ്റ് ഹൗസുമായി ബന്ധപ്പെടുന്ന എല്ലാവരുടേയും സുരക്ഷയെക്കരുതി വീണ്ടും ഐസൊലേഷനില്‍ പ്രവേശിക്കുകയാണെന്നാണ് ബൈഡൻ വ്യക്തമാക്കിയത്.