Listen live radio

ബോയ്സ് ടൗൺ-മാനന്തവാടി റോഡിലെ കുഴി; കരാറുകാരനിൽ നിന്ന് തുക ഈടാക്കി ഉടൻ നികത്തണം: എസ്.ഡി.പി.ഐ

after post image
0

- Advertisement -

തലപ്പുഴ : ബോയ്സ് ടൗൺ മുതൽ മാനന്തവാടി വരെയുള്ള റോഡിൽ 50 ലക്ഷം മുടക്കി മഴക്ക് മുൻപ് അടച്ച കുഴികൾ വീണ്ടും പ്രത്യക്ഷപ്പെട്ടത് പണിയിലെ പോരായ്മയാണെന്നും കരാറുകാരനിൽ നിന്ന് തുക ഈടാക്കി പ്രത്യക്ഷപ്പെട്ട കുഴികൾ ഉടൻ അടക്കണമെന്നും എസ്.ഡി.പിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ഈ പാതയിലുള്ള കുഴികളിൽ നിലവിൽ മഴ പെയ്ത് വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. അത് കൊണ്ട് തന്നെ ഇരുചക്ര യാത്രക്കാരും മറ്റു വാഹനക്കാരും ഈ കുഴികളിൽ വീഴുകയും അപകടത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. മഴക്ക്മുൻപ് നികത്തിയ കുഴികളാണിത്. പണിയിലെ അനാസ്ഥ മൂലമാണ് കുഴികൾ വീണ്ടും പ്രത്യക്ഷപ്പെട്ടത്. അത് കൊണ്ട് കരാറുകാരനിൽ നിന്ന് തുക ഈടാക്കി കുഴികൾ ഉടൻ നികത്താനുള്ള നടപടികൾ ബന്ധപ്പെട്ടവർ ഉടൻ സ്വീകരിക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.