Listen live radio

വെള്ളമുണ്ട വെറ്ററൻസ് അസോസിയേഷൻ 58മത് കുടുംബ സംഗമം നടത്തി

after post image
0

- Advertisement -

വെള്ളമുണ്ട:
രണ്ട് ദശകങ്ങളായി വെള്ളമുണ്ടയുടെ കർമ്മ മണ്ഡലങ്ങളിൽ പ്രവർത്തനോത്സുകത കൊണ്ടും ശ്രദ്ധേയമായ കർമനിരതകൊണ്ടും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറികൊണ്ടിരിക്കുന്ന വെറ്ററൻസ് അസോസിയേഷൻ വെള്ളമുണ്ടയുടെ ജനറൽ ബോഡി യോഗവും 58 മത് കുടുംബസംഗമവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി സ്റ്റാൻലി അധ്യക്ഷത വഹിച്ചു.
പി.ജെ.ആന്റണി,എം.ചന്ദ്രൻ,മംഗലശ്ശേരി മാധവൻ,എം.ശ്രീധരൻ,ഇ.കെ.ജയരാജൻ,എ.രാജഗോപാലൻ ,ടി.എം രവീന്ദ്രൻ,ബെന്യമിൻ,
എൻ.കെ.മോഹൻകുമാർ,എം.ജെ.പോൾ,വികെ.ശ്രീധരൻ,ആർ.സുരേന്ദ്രൻ,മംഗലശ്ശേരി നാരായണൻ,പി.ജെ വിൻസെന്റ്,എൻ.ജി ശാരദാമ്മ ,എം.മുരളീധരൻ,
കെ.ടി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

സൃഷ്ടിപരമായ ഭാവനാശക്തിയെ പ്രായം ബാധിക്കാത്ത വെറ്ററൻ സമൂഹമാണ് നാടിന്റെ സമ്പത്തെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.

മനസ്സിനെ ഉണര്‍വോടും ജാഗ്രതയോടും നിലനിര്‍ത്തുന്ന,
പ്രായം കൂടുന്നതിനനുസരിച്ച് വളരുന്ന അനുഭവജ്ഞാനവും സമഗ്രവീക്ഷണവും മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുന്ന കേരളത്തിലെ പ്രഥമവും ഏകവുമായ പഞ്ചായത്ത് തല സ്വതന്ത്ര വെറ്ററൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ജോലിയില്‍നിന്നു വിരമിച്ചാലും ജീവിതത്തില്‍ ഒതുങ്ങിക്കൂടേണ്ടതില്ല.
ആരോഗ്യത്തിനുസരിച്ച് വ്യത്യസ്ത രംഗങ്ങളിൽ പ്രവർത്തിക്കുകയോ ക്രിയാത്മക കർമ്മങ്ങൾ തേടുകയോ, കൂട്ടായ്മകളില്‍ പങ്കാളിയാവുകയോ ചെയ്യേണ്ടതുണ്ട്
എന്ന ഉദാത്ത ചിന്ത വെച്ച് പുലർത്തുന്ന കൂട്ടായ്മയാണ് വെള്ളമുണ്ട വെറ്ററൻസ്‌ അസോസിയേഷനെന്നും അദ്ദേഹം വിലയിരുത്തി.

സമൂഹത്തില്‍ നിന്ന് ഉള്‍വലിയാതെ എപ്പോഴും സക്രിയമായി നിലകൊള്ളുന്ന വെറ്ററൻ സമൂഹമാണ് നാടിന്റെ ചാലക ശക്തിയെന്നും ജുനൈദ് കൈപ്പാണി കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.