Listen live radio

അഴിമതി ആരോപണം;കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യരുത്: യു.ഡി.എഫ്.

after post image
0

- Advertisement -

മാനന്തവാടി:  അഴിമതി ആരോപണം ബോധ്യമായ സ്ഥിതിക്ക് എടവക പാലിയണയില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി വ്യാഴാഴ്ച കമ്മീഷന്‍ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് അംഗങ്ങള്‍ പിന്‍മാറണമെന്ന് യു.ഡി.എഫ്. അംഗങ്ങള്‍ പ്രസ്താവനയില്‍ ആവിശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാല്‍ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചതുമാണ്, എന്നാല്‍ കമ്മീഷന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് പദ്ധതി കമ്മീഷന്‍ ചെയ്യുന്നത്തിലൂടെ അഴിമതിക്ക് കൂട്ട് നില്‍ക്കുന്നതിന് തുല്യമാണെന്നും ഇതില്‍ നിന്നും ഭരണസമിതി പിന്‍മാറണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.ചന്ദ്രന്‍,കണ്‍വീനര്‍ പി.കെ.അമീന്‍,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജോയ്‌സി ഷാജു. അംഗങ്ങളായ അസിസ് വാളാട്, സല്‍മ മോയിന്‍, ബാലന്‍ വെള്ളരിമല്‍ എന്നിവര്‍ ആവിശ്യപ്പെട്ടു.

Leave A Reply

Your email address will not be published.