Listen live radio

വാളാരംക്കുന്ന് കോളനിപ്പാത സമര്‍പ്പണം കോളനിക്കാര്‍ക്ക് നവ്യാനുഭവമായി

after post image
0

- Advertisement -

നരോക്കടവ്:  വാളാരംക്കുന്ന് കോളനിപ്പാത സമര്‍പ്പണത്തോടനുബന്ധിച്ചു നടന്ന കുന്നുകയറ്റ മത്സരവും വികസന മധുര സംഗമവും മെഗാ അന്നദാന ചടങ്ങും കോളനിക്കാര്‍ക്ക് നവ്യാനുഭവമായി.കോളനിയിലെ   വിദ്യാര്‍ത്ഥികളെ  പങ്കെടുപ്പിച്ച്  നടത്തിയ  കുന്നുകയറ്റ മത്സരത്തില്‍ ഒന്നാമത് എത്തിയ അഭിജിത്.കെ എന്ന  വിദ്യാര്‍ത്ഥിയാണ്  നടപ്പാത റിബണ്‍ മുറിച്ച് ഉദ്ഘാടനം ചെയ്തു  നാടിന് സമര്‍പ്പിച്ചത്. അതോടൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും ഒന്നാം സ്ഥാനക്കാരന്  നല്‍കി.കുന്നിനു മുകളിലെ 67 കുടുംബങ്ങളിലെ 400 ഓളം വരുന്ന മുഴുവന്‍ ആളുകള്‍ക്കും പരിസര പ്രദേശത്തുകാര്‍ക്കും  ചിക്കന്‍ ബിരിയാണിയും  മധുരവുംവിതരണം ചെയ്തു കൊണ്ട് നടത്തിയ വികസന മധുര സംഗമം വേറിട്ടതും ആദ്യത്തേതുമായ അനുഭവമായി കോളനിക്കാര്‍ക്കു മാറി. ഉദ്ഘാടനതോടനുബന്ധിച്ചു നടന്ന വികസന മധുരം സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു.അമ്പിളി ഇ.ബി,സിസിലി.കെ,ബിന്ദു.സി,ലീല ദേവി,മിഥുന്‍ മുണ്ടക്കല്‍ സരോജിനി.കെ,ഷിജി ജോണ്‍തുടങ്ങിയവര്‍ സംസാരിച്ചു.

കാഴ്ചയുടെ വസന്തം തീര്‍ക്കുന്ന  സൗന്ദര്യവുമേറിയ ബാണാസുരമലയുടെ മനോഹാരിത നിറഞ്ഞു തുളുമ്പുന്ന വെള്ളമുണ്ട ഡിവിഷനിലെ പ്രധാനപെട്ട ഉയരം കൂടിയ  കുന്നാണ് വാളാരംക്കുന്ന്.സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന വാളാരംകുന്ന്ഇടതിങ്ങിയ വനവും അരുവികളും നിറഞ്ഞ പ്രകൃതിയുടെ ചായക്കൂട്ടാണ്.സാഹസികതയും സൗന്ദര്യവും ഒരു പോലെ അനുഭവിച്ച്,ചെങ്കുത്തായ പാറക്കെട്ടുകളും ഒരാള്‍പ്പൊക്കത്തില്‍ ഇടതൂര്‍ന്ന പുല്‍പ്പടര്‍പ്പുകളും വന്‍ മരങ്ങളുടെ കൂറ്റന്‍ വേരുകളും വകഞ്ഞുമാറ്റി, ജീവിതം കരുപ്പിടിപ്പിക്കുന്ന കുറേയധികം ആളുകളുള്ള കുന്നാണിത്.കുറിച്യര്‍,കാട്ടുനായ്ക്കര്‍,പണിയര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട 67 കുടുംബങ്ങളാണു വാളാരംകുന്നില്‍ജീവിക്കുന്നത്. പ്രകൃതിയെ അറിഞ്ഞുകൊണ്ട് കുന്നിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്.അതുപോലെ  അവിടെയുള്ള കാടിന്റെ മക്കളുടെ ജീവിതം അവിശ്വസനീയവുമാണ്.

Leave A Reply

Your email address will not be published.