Listen live radio

നീരുറവ് പദ്ധതി; യോഗം ചേര്‍ന്നു

after post image
0

- Advertisement -

കല്‍പ്പറ്റ: നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി ”നീരുറവ്” വയനാട് ജില്ലയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരുടെ യോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗം ഉദ്ഘാടനം ചെയ്തു. നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതിലൂടെ സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നീര്‍ത്തടാധിഷ്ഠിത മാതൃകയില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തും. ഓരോ ഗ്രാമ പഞ്ചായത്തിലെയും നീര്‍ച്ചാല്‍ ശ്യംഖലകള്‍ കണ്ടെത്തി ഓരോ നീര്‍ച്ചാലുകളിലും അവയുടെ വൃഷ്ടി പ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കി നിര്‍വ്വഹണം നടത്തുകയാണ് ലക്ഷ്യം.

ഹരിത കേരള മിഷനും, തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഒക്ടോബര്‍ 2 ന് ആരംഭിച്ച് ഡിസംബര്‍ 7 നകം പൂര്‍ത്തിയാകുന്ന വിധമാണ് സമഗ്ര നീര്‍ത്തട പദ്ധതി തയ്യാറാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പഞ്ചായത്ത്തല യോഗം ചേര്‍ന്ന് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും. പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഓരോ നീര്‍ത്തടത്തിലും 50 വീടുകളെ വീതം ഉള്‍പ്പെടുത്തിയുള്ള അയല്‍ക്കുട്ട യോഗങ്ങളും നവംബര്‍ 30 നകം സ്ംഘടിപ്പിക്കും. എന്‍.ആര്‍.ഇ.ജി.എസ് ജോയ്ന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ്, നവ കേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, പ്രതിനിതികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.