Listen live radio
ലോകം ഇന്ത്യയെ പ്രതീക്ഷയുടെ ഇടമായി കാണുന്നു; ആഗോള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്ബോഴും ഇന്ത്യയുടെ സമ്ബദ്‍വ്യവസ്ഥ ശക്തിപ്പെടുന്നു: നരേന്ദ്രമോദി
ഡല്‍ഹി: ലോകം ആഗോള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്ബോഴും ഇന്ത്യയുടെ സമ്ബദ്‍വ്യവസ്ഥ ശക്തിപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ലോകം പ്രതീക്ഷയുടെ ഇടമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍വെസ്റ്റ് കര്‍ണാടക 2022 ഉച്ചകോടിയുടെ വെര്‍ച്വല്‍ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് ഇക്കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്. ‘ഇത് ആഗോള പ്രതിസന്ധിയുടെ സമയമാണെങ്കിലും, ലോകമെമ്ബാടുമുള്ള സാമ്ബത്തിക വിദഗ്ധര്‍ ഇന്ത്യയെ പ്രതീക്ഷയുടെ ഇടമായി വിശേഷിപ്പിക്കുന്നു. നമ്മുടെ സമ്ബദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഞങ്ങള്‍
പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകള്‍ ലോകത്തിന് നമ്മുടെ തയ്യാറെടുപ്പുകളെക്കുറിച്ചുളള സൂചനയാണ് നല്‍കുന്നത്’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന് പകരം യുക്തിസഹമാക്കി. ഇതിലൂടെ ഇന്ത്യ നിക്ഷേപങ്ങള്‍ എളുപ്പമാക്കി. നമ്മുടെ നിക്ഷേപകരെ പഴയ സമ്ബ്രദായത്തില്‍ നിന്നും തന്റെ സര്‍ക്കാര്‍ മോചിപ്പിച്ചു. അവര്‍ക്ക് അവസരങ്ങളുടെ ചുവപ്പ് പരവതാനി വിരിച്ചു നല്‍കി. പ്രതിരോധം, ഡ്രോണുകള്‍, ബഹിരാകാശം, ജിയോസ്‌പെഷ്യല്‍ മാപ്പിംഗ് തുടങ്ങിയ വിവിധ മേഖലകളില്‍ മുന്‍ കാലങ്ങളില്‍ അടച്ചിട്ടിരുന്ന വാതിലുകള്‍ തുറന്നിട്ടു കൊണ്ട് സ്വകാര്യ നിക്ഷേപകരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ധീരമായ പരിഷ്‌കാരങ്ങള്‍ക്കും, അടിസ്ഥാന സൗകര്യങ്ങള്‍ക്കും, രാജ്യത്തെ മികച്ച പ്രതിഭകള്‍ക്കുമാണ് പുതിയ ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെ യുവാക്കള്‍ രാജ്യത്ത് 100-ലധികം യൂണികോണുകള്‍ ഉണ്ടാക്കി. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ അവര്‍ എണ്‍പതിനായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ വിജയകരമായി രാജ്യത്ത് ആരംഭിച്ചു. ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കുന്നതിന് എല്ലാ സൗകര്യവും ഒരുക്കുന്ന കര്‍ണാടകത്തിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദി പ്രശംസിച്ചു. പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും സവിശേഷമായ സംഗമത്തിനൊപ്പം പാരമ്ബര്യവും സാങ്കേതികവിദ്യയും കര്‍ണാടകയുടെ മണ്ണിലുണ്ടെന്നും ആദ്യം മനസ്സില്‍ വരുന്ന സ്ഥലം ബെംഗളൂരു ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.