Listen live radio

തരുവണ എം എസ് എസ് കോളേജിന്  നവംബർ 7 വരെ അഡ്മിഷനെടുക്കാൻ  പ്രത്യേകാനുമതി

after post image
0

- Advertisement -

മാനന്തവാടി:  കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള  അഫിലിയേറ്റഡ് കോളേജായ  തരുവണ എം എസ് എസ് കോളേജ്  ഓഫ് ആർട്സ് ആൻഡ് സയൻസിൽ വിവിധ കോഴ്സുകളിലെ ഡിഗ്രി പഠനത്തിനായി നവംബർ 7 വരെ അഡ്മിഷൻ നടത്താൻ കണ്ണൂർ യൂണിവേഴ്സിറ്റി പ്രത്യേകാനുമതി നൽകി. പുതിയ അഫിലിയേറ്റഡ് കോളേജായതു കൊണ്ടാണ് ഈ പ്രത്യേക പരിഗണന യൂണിവേഴ്സിറ്റി കോളേജിന് നൽകിയത്.    സർവ്വകലാശാലയുടെ കീഴിലുള്ള മറ്റെല്ലാ കോളേജുകളിലും അഡ്മിഷൻ ഒക്ടോബർ 3l ന് അവസാനിപ്പിച്ച സാഹചര്യത്തിൽ ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർക്ക് ഇതൊരു അവസരമായിരിക്കുമെന്ന് കോളേജ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബി എ ഇംഗ്ലീഷ്, ബി എ. ഇക്കണോമിക്സ്,  ബി ബി എ,  ബികോം ഫിനാൻസ്,  ബി എസ് സി സൈക്കോളജി എന്നീ വിഷയങ്ങളിലുള്ള  സീറ്റുകളിലേക്കാണ് അഡ്മിഷൻ നൽകുന്നത്. അപേക്ഷ കോളേജ് ഓഫീസിൽ നേരിട്ട് സമർപ്പിച്ച് അഡ്മിഷൻ എടുക്കാവുന്നതാണ്.
സർവ്വകലാശാലകളിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും അപേക്ഷ സമർപ്പിച്ചിട്ടും ഇതുവരെ കോഴ്സുകൾ ലഭിക്കാത്തവർക്കും ഇപ്പോൾ  അപേക്ഷിക്കാവുന്നതാണ്.
അനാഥ വിദ്യാർത്ഥികൾക്കും കിഡ്നി – ക്യാൻസർ രോഗികളുടെ മക്കൾക്കും ഡിഗ്രി സൗജന്യമായി പഠിക്കാൻ നീക്കിവെച്ച സീറ്റിലും അഡ്മിഷൻ നൽകുന്നതാണ്. മാറ്റിവെച്ച പ്രസ്തുത സീറ്റിലേക്ക് മേൽ കാറ്റഗറിയിലുള്ള 60 % ത്തിൽ മുകളിൽ മാർക്കുള്ള അർഹരായ വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഉടനെ കോളേജ് ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04935- 230 240,9495363358 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
തരുവണയ്ക്കടുത്ത്  ആറുവാളിൽ   പൊയിലൂർ വി പി അബൂബക്കർ ഹാജി സൗജന്യമായി നൽകിയ അഞ്ചര ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന കോളേജ് ക്യാംപസിൻ്റെ നിർമ്മാണം  ഉടനടി പൂർത്തികരിക്കുമെന്നും പുതിയ കോഴ്സുകളോടെ അടുത്ത ആഗസ്റ്റ് മാസത്തിൽ   ക്യാംപസിൽ അധ്യയനം തുടങ്ങുമെന്നും പ്രിൻസിപ്പൽഡോ ജോസഫ് കെ ജോബ്,പി.പി മുഹമ്മദ്,ഇബ്രാഹിം പുനത്തിൽ,അഷറഫ് പാറക്കണ്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave A Reply

Your email address will not be published.