മുത്തങ്ങ: പൊൻകുഴിയിൽ വെച്ച് 195 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് ജസീം ആണ് പിടിയിലായത്. ഈ കേസിൽ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വൈ. പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ. ശ്രീജ മോൾ, പി.എസ്. സുഷാദ്, സി.എം. ബേസിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.














