Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

ഉന്നതി സന്ദർശനവും ബോധവൽക്കരണ പരിപാടിയും നടത്തി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മാനന്തവാടി: വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുക്കന്മൂല ഉന്നതിയിൽ സന്ദർശനവും ബോധവൽക്കരണ പരിപാടിയും നടത്തി. വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും, സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നും ലഹരി ഉപയോഗിക്കുന്നവർ അത് ഉപേക്ഷിക്കണമെന്നും അദ്ദേഹം ഉന്നതി നിവാസികളോട് ആവശ്യപ്പെട്ടു. ഒരു വിളിപ്പാടകലെ പൊലീസുണ്ടെന്നും എന്താവശ്യത്തിനും പോലീസിനെ സമീപിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി. കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടുള്ള ബോധവൽക്കരണവും നടത്തി. മാനന്തവാടി ഡിവൈ.എസ്.പി വി.വി. ലതീഷ് അദ്ധ്യക്ഷനായി. മാനന്തവാടി അസിസ്റ്റന്റ് ടി.ഡി.ഒ ടി. കെ. മനോജ് മുഖ്യപ്രഭാഷണം നടത്തി. ഗോത്ര എഴുത്തുകാരനും ഗായകനുമായ സിവിൽ പോലീസ് ഓഫീസർ സിജു സി. മീന മോട്ടിവേഷൻ ക്ലാസ്സ്‌ എടുത്തു.മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.റഫീഖ്, ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം ശശിധരൻ, മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.ജെ ഷീജ, സബ് ഇൻസ്‌പെക്ടർമാരായ കെ. മൊയ്തു, കെ. മോഹൻദാസ് , ബഷീർ, എസ്.സി.പി.ഒമാരായ രാജേഷ്, ബിനോയ് ഐസക്, എന്നിവർ സംസാരിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *