Listen live radio

പഴശ്ശി അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളുമായി മാനന്തവാടി നഗരസഭ

after post image
0

- Advertisement -

മാനന്തവാടി: 218-ാം പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ സംഘടിപ്പിക്കുന്ന പഴശ്ശി അനുസ്മരണ പക്ഷാചരണത്തില്‍ വിവിധപരിപാടികള്‍ക്ക് രൂപം നല്‍കി.മാനന്തവാടിപ്രസ്‌ക്ലബ്ബ്,പഴശ്ശിരാജസ്മാരകഗ്രന്ഥാലയം,ലൈബ്രറികൗണ്‍സില്‍,പുരാവസ്തു മ്യൂസിയം വകുപ്പ്,വിവിധ സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇത്തവണ പരിപാടികള്‍ നടത്തുന്നത്.ഇന്ന് രാവിലെ പരമ്പരാഗത അമ്പും വില്ലും ഉപയോഗിച്ചുള്ള അമ്പെയ്്ത്ത് മത്സരം വളളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ രാവിലെ നടന്നു.

സി കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്യതു.രാവിലെ 11 മണിക്ക് കണിയാരം പ്രഭാത് വായനശാലയില്‍ വെച്ച് നടക്കുന്ന ചരിത്രസെമിനാറില്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന് മുമ്പും പിന്‍പും എന്ന വിഷയത്തില്‍ ലൈബ്രറി കൗണ്‍സില്‍ ഫാക്കല്‍റ്റി വി പി ബാലചന്ദ്രന്‍ പ്രഭാഷണം നടത്തി.28 ന് 2 മണിക്ക് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂളില്‍ വെച്ച് നടക്കുന്ന ചരിത്രസെമിനാറില്‍ അഡ്വക്കറ്റ് എം വേണുഗോപാല്‍ ആധുനികാനന്തര ഇന്ത്യ പ്രശ്‌നങ്ങളും വെല്ലുവിളികളും എന്നവിഷയത്തില്‍ പ്രഭാഷണം നടത്തും.29 ന് രാവിലെ 9.30 ന് പഴശ്ശി കുടീരത്തില്‍ വെച്ച് നടക്കുന്ന സെമിനാറില്‍ ഡോ.കെ ഗോപാലന്‍കുട്ടി,ഡോ.പ്രിയ പീലിക്കോട്,ഡോ.കെ കെ മാരാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ച കഴിഞ്ഞ് 2 മണിക്ക് ആറാട്ടുതറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുന്ന ചരിത്രസെമിനാറില്‍ ഇന്ത്യ ചരിത്രത്തിലും വര്‍ത്തമാനത്തിലും എന്ന വിഷയത്തില്‍ അഡ്വ.എന്‍ കെവര്‍ഗ്ഗീസ് പ്രഭാഷണം നടത്തും.അന്നേ ദിവസം തന്നെ അമൃതവിദ്യാലയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ.ജോസഫ് കെ ജോബ് കൊളോണ്യല്‍ ചരിത്രവും പഴശ്ശിരാജയും എന്ന വിഷയത്തില്‍ സംസാരിക്കും.29 ന് ഫിറ്റാലിറ്റി എക്‌സിബിഷനും വൈകുന്നേരം കലാസന്ധ്യയും നടത്തും. ഈ മാസം 30 ന് പഴശ്ശി ദിനത്തില്‍ സമൃതിയാത്രയും അനുസ്മരണ പൊതുസമ്മേളനവും കളരിപ്പയറ്റും നടത്തുമെന്ന് നഗരസഭാ വൈസ്‌ചെയര്‍ പെഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍,സെക്രട്ടറി ബാബു മാമ്പള്ളി,സിന്ധു സെബാസ്റ്റ്യന്‍,വി ആര്‍ പ്രവീജ്,ബാബു പുളിക്കല്‍,വി യു ജോയി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.